 
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ബിജു അദ്ധ്യക്ഷത വഹിച്ച സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. വികസന ഫണ്ട് മാത്രം ആശ്രയിക്കാതെ മറ്റ് വകുപ്പുകളിൽ നിന്നും ലഭിക്കുന്ന ഫണ്ടും, സ്‌പോൺസർഷിപ്പിലൂടെയും, സേവനത്തിലൂടെയും ലഭിക്കുന്ന ഫണ്ടും കണ്ടെത്തി പദ്ധതികൾ തയ്യാറാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശ്രീ. സി.എസ്.ശശീന്ദ്രൻ കരട് പദ്ധതി അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നൂറ് ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച നിർവ്വഹണ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ .ലാലി ജോയി പ്രസംഗിച്ചു. . ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ജി ജയൻ നന്ദി പറഞ്ഞു.