ചെറുതോണി : ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന് ചെറുതോണിയിൽ നടക്കും. ഫെഡറൽ ബാങ്കിന് എതിർവശം വ്യാപാര ഭവൻ കെട്ടിടത്തിലാണ് മികച്ച സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിക്കുന്നത്. രാവിലെ ഒൻപത് മണിക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിക്കും. ഉച്ചയ്ക്ക് 12.30 ന് കേരളാ കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി ഓഫീസ് ഉദ്ഘാടം നിർവ്വഹിക്കും