ഇടുക്കി :ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കായികതാരങ്ങൾക്കായി സംഘടിപ്പിച്ച അത്‌ലറ്റിക്‌സ്, വോളിബോൾ സമ്മർകോച്ചിംഗ് ക്യാമ്പ് സമാപിച്ചു. 150 ൽ പരം കായികതാരങ്ങൾ 21 ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു. കാൽവരിമൗണ്ട് ഹൈസ്‌കൂളിൽ നടന്ന ക്യാമ്പിൽ സ്‌പോർട്‌സ് കൗൺസിൽ അത്‌ലറ്റിക്‌സ് പരിശീലകയായ പൊന്നി ജോസ്, കായികാദ്ധ്യാപകൻ റ്റിബിൻ, പെരുവന്താനം കളിക്കൂട്ടം ഹൈറേഞ്ച് സ്‌പോർട്‌സ് അക്കാഡമിയിൽ അത്‌ലറ്റിക് പരിശീലകൻ സന്തോഷ് ജോർജ്ജ്, എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ സിറ്റിയിൽ സ്‌പോർട്‌സ് കൗൺസിൽ അത്‌ലറ്റിക്‌സ് പരിശീലക ദീപ്തി മരിയ ജോസ്, കായികാദ്ധ്യാപകരായ സുനിൽ, മിനിജ എന്നിവരും ഏലപ്പാറ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ സ്‌പോർട്‌സ് കൗൺസിൽ അത്‌ലറ്റിക്‌സ് പരിശീലകൻ ആർ.സൂരജും പരിശീലനം നൽകി. കാഞ്ഞാർ വിജിലന്റ് ക്ലബ്ബിൽ നടത്തിയ വോളിബോൾ ക്യാമ്പിൽ സ്‌പോർട്‌സ് കൗൺസിൽ പരിശീലകനായ വി.ജെ വർഗ്ഗീസ് പരിശീലനം നൽകി .