തൊടുപുഴ: ഉമ തോമസിന്റെ വിജയത്തിൽ തൃക്കാക്കരയിലെ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് യുഡിഎഫ് തൊടുപുഴയിൽ ആഹ്‌ളാദ പ്രകടനം നടത്തി. തൊടുപുഴ മങ്ങാട്ടുകവല നിന്ന് ആരംഭിച്ച പ്രകടനം ഗാന്ധിസ്‌ക്വയർ ചുറ്റി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവസാനിച്ചു. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ എൻ.ഐ.ബെന്നി അധ്യക്ഷത വഹിച്ച സമാപന യോഗത്തിൽ യു.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ: എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. . ഡി.സി.സി സെക്രട്ടറി ജോൺ നെടിയപാല, ഇന്ദു സുധാകരൻ, ഷിബിലി സാഹിബ്, യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എൽ. അക്ബർ, കെ.ജി. സജിമോൻ, സുരേഷ് രാജു, എം. മോനിച്ചൻ, ജാഫർഖാൻ, മനോജ് കോക്കാട് എന്നിവർ പ്രസംഗിച്ചു.

നെടുങ്കണ്ടം: തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച് നെടുകണ്ടത്ത് യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. മുൻ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, കെപിസിസി സെക്രട്ടറി എം.എൻ.ഗോപി നേതാക്കളായ ജോജി ഇടപ്പള്ളികുന്നേൽ, പി.എസ്.യൂനസ്, സേനാപതി വേണു, ജി.മുരളീധരൻ, പി.ആർ.അയ്യപ്പൻ, ജിറ്റോ ഇലുപിലിക്കാട്ട്, ടോമി ജോസഫ്, കെ.എൻ.തങ്കപ്പൻ, കെ.ആർ.രാമചന്ദ്രൻ, അരുൺ അരവിന്ദ് എന്നിവർ നേതൃത്വം നൽകി.