veedu

തൊടുപുഴ: കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌നേഹ വീടിന്റെ കൈമാറ്റം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി 25 വർഷം പൂർത്തീകരിച്ച തിന്റെ ധന്യസാരഥ്യ രജതജൂബിലി ഉപഹാരമായി ഒരു വിദ്യാലയം ഒരു വീട് പദ്ധതിയിലൂടെ നടത്തിയത്. എസ് എൻ ട്രസ്റ്റിന്റേയും എസ്എൻ എൻ ഡി പി യോഗ ത്തിന്റെയും ഉടമസ്ഥതയിലും നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് ആരംഭിച്ച വിദ്യാർത്ഥികൾക്കായുള്ള 32 വീടുകളുടെ നിർമ്മാണജോലികൾ പൂർത്തീകരിച്ചിരിക്കുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ എസ് എൻ ഡി പി യൂണിയൻ വൈസ്ചെയർമാൻ ഡോ. കെ സോമൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്‌നേഹവീട് കൺവീനർ ടി കെ പ്രകാശും സ്റ്റാഫ് സെക്രട്ടറിമാരും കൂടിച്ചേർന്ന് സ്‌നേഹ വീടിന്റെ കൈമാറ്റം നിർവഹിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് അംഗം ജിഷാ സുരേന്ദ്രൻ, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ എം ബി ബൈജു, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി ഗംഗാധരൻ, എസ്എൻഡിപി യോഗം കഞ്ഞിക്കുഴി ശാഖ പ്രസിഡന്റ് പി വി ശിവദാസൻ, ശാഖാ സെക്രട്ടറി പി എസ് വിജയൻ എന്നിവർ പ്രസംഗിച്ചു.ഹയർസെക്കൻഡറി പ്രിൻസിപ്പൽ എൻ എം ജിജി മോൾ സ്വാഗതവും എം ജി സന്തോഷ് നന്ദിയും പറഞ്ഞു.