തൊടുപുഴ: നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചു കയറി. ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. മടക്കത്താനം സ്വദേശി ആഷിഖ്, തഴുവംകുന്ന് സ്വദേശി അമൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽആഷിഖിന്റെ നില ഗുരുതരമാണ്.
വ്യാഴാഴ്ച രാത്രി പതിനൊന്നോടെ വെങ്ങല്ലൂർകുമാരമംഗലം റോഡിലെ പ്ലാവിൻചുവടിന് സമീപമാണ് അപകടം. ഇവിടെ റോഡ് തകർന്ന് കിടക്കുകയാണ്. മഴയുമുണ്ടായിരുന്നു. ഇത് കാരണം അപകടമുണ്ടായതെന്നാണ് സൂചന.
പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ആഷിഖിനെ കോലഞ്ചേരിയെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.