കട്ടപ്പന: നഗരസഭാ പരിധിയിൽ അനധികൃതമായി നടത്തിയ ഇറച്ചി വിൽപ്പന നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃത കശാപ്പ് കണ്ടെത്തിയത്. സംഭവത്തിൽ ഐ.ടി.ഐ ജംഗ്ഷൻ വീഴാളശേരിൽ ജോർജ്ജ് തോമസിനെതിരെ ആരോഗ്യ വിഭാഗം കേസെടുത്ത ശേഷം പിഴയീടാക്കി. തുടർന്ന് പിടിച്ചെടുത്ത 15 കിലോ ഇറച്ചി നശിപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അജിത്കുമാർ, അനുപ്രിയ, ജുവാൻ ഡി. മേരി തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.