മുട്ടം: ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ മാത്തപ്പാറ അമ്പാട്ട് കോളനിയിൽ ജീവിതശൈലി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ ചെറിയാൻ പൂച്ചക്കുഴി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുട്ടം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. കെ.സി. ചാക്കോ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ലിനി എലിസബത്ത്, സ്റ്റാഫ് നഴ്സ് പ്രിറ്റി കുര്യൻ, ആശാ വർക്കർ സിന്ധു സതീഷ് എന്നിവർ നേതൃത്വം നൽകി.