മുട്ടം: ജില്ലാ ലൈബ്രറി കൗൺസിൽ ഗ്രാന്റ് ഉപയോഗിച്ച് വിപുലീകരിച്ച മുട്ടം ജില്ലാ ജയിലിലെ ലൈബ്രറിയുടെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചകഴികഴിഞ്ഞ് രണ്ടിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. മദ്ധ്യ മേഖല ഡെപ്യൂട്ടി ഇൻസ്പക്ടർ ജനറൽ പി. അജയകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.ജി. സത്യൻ, ജയിൽ സൂപ്രണ്ട് എ. സമീർ, വെൽഫെയർ ഓഫീസർ ഷിജോ തോമസ് എന്നിവർ സംസാരിക്കും.