തൊടുപുഴ: ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10ന് തൊടുപുഴ പെൻഷനിൽ നടക്കും. ജില്ലാ സമ്മേളനം എ.കെ.ബി.ഇ.എഫ് സംസ്ഥാന പ്രസിഡന്റുമായ കെ.എസ്. കൃഷ്ണ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ. സലിംകുമാർ മുഖ്യാതിഥിയാകും. എ.കെ.ബി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാം പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, എ.കെ.ബി.ഇ.എഫ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.സി. ജോസഫ്, എ.കെ.ബി.ഇ.എഫ് ട്രഷറർ പി. ജയപ്രകാശ്, എ.കെ.ബി.ഇ.എഫ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ എൻ.കെ. രാമദാസൻ, എം. രമ്യ, ആർ.ടി. യാദവ്, സന്ദീപ് നാരായണൻ,​ ഡബ്ല്യു.സി.സി ജില്ലാ പ്രസിഡന്റ് പി.കെ. ജബ്ബാർ, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി സെൽവിൻ ജോൺ എന്നിവർ സംസാരിക്കും.