തൊടുപുഴ: പണയം വയ്ക്കാനായി പോക്കറ്റിൽ ഇട്ടുകൊണ്ടുപോയ മൂന്നു പവന്റെ മാല നഷ്ടപ്പെട്ടു. നെടിയശാല പുത്തൻപുരയ്ക്കൽ പി.ബി. സജീവന്റെ മാലയാണ് ഇന്നലെ രാവിലെ ഒമ്പതിന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന് സമീപം നഷ്ടപ്പെട്ടത്. തൊടുപുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കണം: 8086373848.