തൊടുപുഴ: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ ശാഖാ യോഗം ഭാരവാഹികൾ, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, സൈബർ സേന ഭാരവാഹികളുടെ നേതൃസംഗമം ഇന്ന് രാവിലെ 11ന് വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗത്തിന്റെ സമകാലിക കാര്യങ്ങളും യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന യോഗ ജ്വാല- 2022 ഉം പ്രധാന ചർച്ചയാകും. യോഗത്തിൽ ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് സ്വാഗതം ആശംസിക്കും. യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി കൺവീനർ രാജേഷ് നെടുമങ്ങാട്, ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽബം, യോഗം ഡയറക്ടർ സി.പി. ഉണ്ണി എന്നിവർ പ്രസംഗിക്കും. യൂണിയൻ കൗൺസിലർമാരായ മനേഷ് കുടിയ്ക്കകത്ത്, ജോബി കണിയാൻകുടി കെ.എസ് ജിസ്, ഷാജി പുലിയാമറ്റം അനീഷ് പച്ചിലാംകുന്നേൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ഷീല രാജീവ് യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ, വൈസ് പ്രസിഡന്റ് പി.എൻ. സത്യൻ, സെക്രട്ടറി ജോമോൻ കണിയാംകുടിയിൽ വനിതാ സംഘം പ്രസിഡന്റ് വത്സമ്മ ടീച്ചർ, സെക്രട്ടറി മിനി സജി, വൈദിക സമിതി പ്രസിഡന്റ് മഹേന്ദ്രൻ ശാന്തി, സെക്രട്ടറി പ്രമോദ് ശാന്തി എന്നിവർ നേതൃത്വം നൽകും.