തൊടുപുഴ: ആർ.എസ്.പി ലെനിനിസ്റ്റ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സെമിനാർ നടന്നു. 'വർഗ്ഗീയ ഫാസിസം- ഇടതുപക്ഷ നിലപാട് " എന്ന വിഷയത്തിൽ നടന്ന സെമിനാർ എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. പാർട്ടി സെക്രട്ടറി എം.എസ്. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ്, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് അഗസ്റ്റ്യൻ, കോൺഗ്രസ് (എസ്) സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ പി.കെ. വിനോദ്, പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കോവൂർ മോഹനൻ, രഘുനാഥൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം. ഗംഗാധരൻ സ്വാഗതവും എ.ആർ. രതീഷ് നന്ദിയും പറഞ്ഞു.