നെടുങ്കണ്ടം: കുടുംബബന്ധങ്ങൾ ചേർത്തുനിർത്തുന്നതിനായി പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ നേതൃത്വത്തിൽ യൂണിയനു കീഴിലുള്ള മുഴുവൻ ശാഖയിലെയും ഭരണസമിതി അംഗങ്ങളും അവരുടെ ജീവിത പങ്കാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് 'ഒന്നിച്ചിരുത്തി കൂടാം കുടുംബത്തോടൊപ്പം' എന്നപേരിൽ കുടുംബസംഗമവും മന്നേറ്റം 2022 നേതൃത്വ ക്യാമ്പും ഇന്ന് രാവിലെ 9.30 മുതൽ നെടുങ്കണ്ടം എസ്.എൻ ആഡിറ്റോറിയത്തിൽ നടത്തും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ യൂണിയനിലെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും കുടുംബയോഗ നിയമാവലിയും പ്രാർത്ഥനാ ഏകീകരണ പുസ്തക പ്രകാശനവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഭാര്യ പ്രീതി നടേശൻ എന്നിവർ ചേർന്ന് നടത്തും. യൂത്ത്മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റി ചെയർമാൻ സന്ദീപ് പച്ചയിൽ, കൺവീനർ രാജേഷ് നെടുമങ്ങാട് തുടങ്ങിയവർ കുടുംബ സംഗമത്തിൽ പങ്കെടുക്കും. സംഘടനയും കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ശരത് ടി.ആർ, വി.എം. ശശി കോട്ടയം, ബിജു പുളിക്കലേടത്ത് തുടങ്ങിയവർ ക്ലാസുകൾ നയിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന സമ്മേളനത്തിന് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ സ്വാഗതവും ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ, കൗൺസിൽ അംഗങ്ങളായ സി.എം. ബാബു, എൻ. ജയൻ, പി. മധു, സരേഷ് കെ.ബി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സജി ചാലിൽ, ശാന്തമ്മ ബാബു തുടങ്ങിയവർ നേതൃത്വം നൽകും. യൂണിയൻ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർ സേന, കുമാരി കുമാരസംഘം, വൈദികസമിതി, എംപ്ലോയീസ് & പെൻഷൻ ഫോറം അംഗങ്ങൾ, ശാഖാ ഭരണസമിതി നേതാക്കൾ, എന്നിവരുടെ പങ്കാളികളും കുടുംബ സംഗമത്തിൽ പങ്കെടുക്കും.