ഇടുക്കി: ജില്ലയിലെ സ്‌കൂളുകളിലെയും കോളേജുകളിലെയും സമയക്രമം പരിഗണിച്ച് ജില്ലയിൽ ടിപ്പർ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതൽ 10.30 വരെയും വൈകിട്ട് 4.00 മുതൽ 5.00 മണി വരെയും ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് ഉത്തരവിട്ടു. നിയന്ത്രണം നാളെ മുതൽ നിലവിൽ വരും.