തൊടുപുഴ: റാവുത്തർ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡയറ്റ് ലാബ് സ്കൂളിലെ വിദ്യാർത്ഥികൾക്ക്‌ പഠനോപകാരണങ്ങൾ വിതരണം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സയ്ദ് മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ കൗൺസിലർ ശ്രീലക്ഷ്മി സുദീപ് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സ്വപ്ന പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ സക്കീർ ഹാജി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.കെ. മൂസ സ്വാഗതം ആശംസിച്ചു. അദ്ധ്യാപകരായ ജോർജ്, ഓമന, ജില്ലാ വൈസ് പ്രസിഡന്റ് ഷാജി ഉണ്ടപ്ലാവ്, ജില്ലാ കമ്മിറ്റി അംഗം ഷഫീഖ് എന്നിവർ സംസാരിച്ചു.