തൊടുപുഴ: വനമേഖലയിലെ ബഫർ സോണുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുെമന്നും വിധി പുനഃപരിശോധിക്കുന്നതോടൊപ്പം നിലവിലെ സ്ഥിതി തുടരണമെന്നും അഖിലേന്ത്യ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ്. വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെയും കൃഷിയെയും മറ്റ് ജീവനോപാധികളെയും സർക്കാർ ഓഫീസുകളും മറ്റ് സംരഭങ്ങളും സംരക്ഷിക്കാൻ തൽസ്ഥിതി തുടരണം. എല്ലാം വനമാക്കാൻ ശ്രമം നടത്തുന്ന ചില ശക്തി കേന്ദ്രങ്ങൾ കോടതികളെ തെറ്റിധരിപ്പിച്ച് തെറ്റായ തീരുമാനങ്ങൾ എടുപ്പിക്കാൻ പരിശ്രമിക്കുന്നുണ്ട്. ദശാബ്ദങ്ങളായി ഇവിടെ താമസിച്ച് വരുന്ന ജനങ്ങളെയും ആദിവാസി ജന വിഭാഗങ്ങളെയും ഗുരുതരമായി ബാധിക്കുന്ന വിഷയമാണിത്. ഈ സന്ദർഭത്തിൽ ജനങ്ങളുടെ ആശങ്കകൾ അകറ്റി യഥാർത്ഥ സ്ഥിതി ബോധ്യപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.