നെടുങ്കണ്ടം: ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകൾ പ്രവർത്തന പരിധിയായുള്ള നെടുങ്കണ്ടം മത്സ്യ ഭവന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് എം.എം. മണി എം.എൽ.എ നിർവ്വഹിക്കും. നിലവിൽ ഇടുക്കി, നെടുങ്കണ്ടം എന്നിങ്ങനെ രണ്ട് മത്സ്യഭവനുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇതിൽ ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകൾ പ്രവർത്തന പരിധിയായുള്ള നെടുങ്കണ്ടം മത്സ്യഭവന്റെ പ്രവർത്തനത്തിനായി അനുവദിച്ച കെട്ടിടം നവീകരിച്ച് പ്രവർത്തനസജ്ജമാക്കി. നെടുങ്കണ്ടം മത്സ്യഭവൻ പൂർണ്ണമായി പ്രവർത്തന സജ്ജമാകുന്നതോടെ ജനങ്ങൾക്ക് ഫിഷറീസ് വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ ലഭ്യമാകും.