ഇടുക്കി: വനം വന്യജീവി വകുപ്പിന്റെയും പരിസ്ഥിതി സംഘടനയായ ഗ്രീൻ ലീഫിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷസമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും കട്ടപ്പന സി.എസ്‌.ഐ ഗാർഡനിൽ വാഴൂർ സോമൻ എം.എൽ.എ നിർവ്വഹിച്ചു. കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്‌സൻ ബീന ജോബി അദ്ധ്യക്ഷത വഹിച്ചു. വൃക്ഷതൈകളുടെ വിതരണവും വൃക്ഷ സമൃദ്ധി ഒന്നാംഘട്ട ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് നിർവഹിച്ചു. ചടങ്ങിൽ ഡി.എഫ്.ഒ ഷാൻട്രി ടോം, കട്ടപ്പന ബി.ഡി.ഒ ധനേഷ് ബി, ഗ്രീൻലീഫ് കോർഡിനേറ്റർ പി. റോയ് തുടങ്ങിയവർ പങ്കെടുത്തു.