തൊടുപുഴ: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. വന്യജീവി സങ്കേതങ്ങളുടെ അതിർത്തികളിൽ പലതും ജനവാസ മേഖലകളാണ്. ജനങ്ങൾ താമസിക്കുന്ന സ്ഥലം പരിസ്ഥിതിലോല മേഖല ആക്കരുത്. കേരളത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ശക്തമായ നിലപാട് അറിയിക്കണം. കോടതി വിധി മറികടക്കുന്നതിനായി നിയമ നിർമാണമുൾപ്പെടെയുള്ള പരിഹാര മാർഗ്ഗങ്ങൾ തേടണം. നിയമം നടപ്പായാൽ ഹെക്ടറുകണക്കിനു പ്രദേശത്തെ കൃഷി അവസാനിപ്പിക്കേണ്ടി വരും. ടൂറിസം ഉൾപ്പെടെയുള്ള സമസ്ത മേഖലകളും പ്രതിസന്ധിയിലാകും. ജനവാസ മേഖല അതേപടി നിലനിർത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.