
തൊടുപുഴ : എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ കലാസാംസ്‌കാരിക വിഭാഗമായ കനൽ കലാവേദിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ജില്ലാതല ചെസ്സ്-കാരംസ് മത്സരം നടത്തി.എൻജിഒ യൂണിയൻ ഹാളിൽ വച്ച് നടത്തിയ മത്സരങ്ങൾ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്
ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ, സംസ്ഥാന കമ്മിറ്റി അംഗം സി എസ് മഹേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും കനൽ കൺവീനർ ജോബി ജേക്കബ് നന്ദിയും പറഞ്ഞു.ചെസ്സ് മത്സരത്തിൽ ബിനു ജോർജ് (എസ് ആർ ഒ, കട്ടപ്പന)ഒന്നാം സ്ഥാനവും അനൂപ് ജി(ഡി ഡി ഇ ഓഫീസ്, തൊടുപുഴ )രണ്ടാം സ്ഥാനവും ,തോമസ് വി ടി (ഡി എം ഒ ആരോഗ്യം, ഇടുക്കി )മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കാരംസ് മത്സരത്തിൽ സഹീർ ടി ( ജില്ലാ കോടതി, മുട്ടം )ഒന്നാം സ്ഥാനവും, സജി മൈക്കിൾ (പി ഡബ്ലിയു ഡി ഓഫീസ്, പൈനാവ് )രണ്ടാം സ്ഥാനവും നേടി.