മുട്ടം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആന്റി കറപ്ഷൻ മിഷന്റെ ആഭിമുഖ്യത്തിൽ മുട്ടം ഐ.ടി.ഐയിൽ നടത്തിയ സെമിനാറും വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചു. റിട്ട. എസ്.പി സാംക്രിസ്റ്റി ഡാനിയേൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷിബു കെ. തമ്പി അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.ഐ ഡയറക്ടർ കെ. സന്തോഷ്, പ്രിൻസിപ്പൽ പി. അഞ്ജലി, പി.ടി.എ പ്രസിഡന്റ് തോമസ്, കെ.എൻ. രഘു, ടി.പി. സന്തോഷ്‌കുമാർ, രാജേഷ് പെരുവന്താനം, ബിജു പി. ഡേവിഡ്, സി.എൻ. മണി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു.