 
പീരുമേട്:കഴിഞ്ഞ നൂറ് വർഷങ്ങൾ കൊണ്ട് എസ്.എൻ.ഡി.പിയോഗം നേടിയത് കഴിഞ്ഞ ഇരുപത്തിഅഞ്ചു വർഷങ്ങൾ കൊണ്ട് നേടാൻ കഴിഞ്ഞെന്ന് യോഗം വൈ: പ്രസിഡന്റ് തുഷാർ വെള്ളാപള്ളി പറഞ്ഞു. എസ്.എൻ.ഡി.പിയോഗം പീരുമേട് യൂണിയൻ സംഘടിപ്പിച്ച ഏകദിന നേതൃ സംഗമം ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവദർശനത്തിലൂടെയാണ് യോഗത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. സംഘടനാ തലത്തിൽ തെറ്റായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അത്തരക്കാരെ യോഗത്തിന്റെ ശാഖകളും യൂണിയനും ഒഴിവാക്കും .അങ്ങിനെയുള്ളവരെ ചേർത്ത് പിടിച്ച് ചിലയാളുകൾ എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറിയെ തകർക്കാൻ ശ്രമിക്കുന്നു. സൈബർ രംഗത്തുള്ളവരുടെ സഹായത്തോടെ അപവാദ പ്രചരണങ്ങൾ നടത്തുന്നു. ഈ അപവാദ പ്രചരണങ്ങൾ മനസിലാക്കി യോഗം പ്രവർത്തകർ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ25 വർഷങ്ങൾ കൊണ്ട് യോഗ വും ട്രസ്റ്റും നിരവധിയായ വിവാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിലാരംഭിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അഭിമാനത്തേടെ പറയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയവ ആരംഭിക്കാൻ യോഗത്തിനും, എസ്.എൻ. ട്രസ്റ്റിനും കഴിഞ്ഞു. അതിന് ഏറ്റവും ഉദാഹരണമാണ് പാമ്പനാറിലെ എസ്.എൻ. കോളേജുകൾ ഈ കോളേജുകളുടെ വളർച്ചക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് സി.എ. ഗോപി വൈദ്യൻ ചെമ്പൻ കുളം അദ്ധ്യക്ഷത വഹിച്ചു. സജീഷ് മണലേൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി ചെയർമാൻ സന്ദീപ് പച്ചയിൽ, യൂണിയൻ സെക്രട്ടറി കെ.പി. ബിനു, വൈ.പ്രസിഡന്റ് പി.കെ.രാജൻ യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ട മല, കൺവീനർ വിനോദ് ശിവൻഎന്നിവർ സംഗിച്ചു.