കരിമണ്ണൂർ : കരിമണ്ണൂർ പഞ്ചായത്ത് പദ്ധതി രൂപീകരണ വികസന സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലിയോ കുന്നപ്പിള്ളി സ്വാഗതം പറഞ്ഞു. യോഗത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സോണിയ ജോബിൻ പ്രസംഗിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.സദാനന്ദൻ പദ്ധതികളെക്കുറിച്ചും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പദ്ധതികൾക്കാവശ്യമായ വിവിധ ഫണ്ടുകളുടെ ലഭ്യതയേപ്പറ്റി സംസാരിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ദേവസ്യ ദേവസ്യ, ബിജി ജോമോൻ, മെമ്പർമാരായ ഷേർളി സെബാസ്റ്റ്യൻ, ബൈജു വറവുങ്കൽ, ബിബിൻ അഗസ്റ്റിൻ, എം.എം സന്തോഷ് കുമാർ,നിസാമോൾ,ജീസ് ആയത്തുപാടം,ആൻസി സിറിയക്ക്,റ്റെസി വിൽസൺ എന്നിവരും വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.