തൊടുപുഴ: ഹസീനാ ബീഗത്തിന്റെ പ്രഥമ കവിതാ സമാഹാരം ബീഗം കവിതകൾ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് പ്രകാശനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ പുസ്തകം ഏറ്റുവാങ്ങി കുടയത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ അഡ്വ.കെ.എൻ. ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ.ജയചന്ദ്രൻ പുസ്തക പരിചയം നടത്തി. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് ഫെയിം സന്തോഷ് മേവട, സർവശിക്ഷ ഇടുക്കി പ്രൊജക്ട് കോർഡിനേറ്റർ ബിന്ദു മോൾ ഡി. തൊടുപുഴ ന്യൂമാൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.തോംസൺ ജോസഫ്, എസ് എസ് കല്ലാർ ,പി. എൻ.ബ്രിനേഷ് ,മുഷ്താഖ് മൗലവി ,സുരേഷ് പി.കെ ,നിഷാദ് റ്റി.എ ,പി പി ചന്ദ്രൻ ഹസീനാ ബീഗം പി.കെ ഷാജിമോൻ എന്നിവർ സംസാരിച്ചു