നെടുംകണ്ടം: 1492 എസ്എൻഡിപി ശാഖാ യോഗത്തിന്റെ പച്ചടി ശ്രീ നാരായണ എൽ. പി സ്‌കൂളിന് പുതുതായി വാങ്ങിയ സ്‌കൂൾ ബസ്സിന്റെ ഫ്‌ളാഗ് ഓഫ് കർമം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു.പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ നടത്തിയ മുന്നേറ്റം 22 ഉത്ഘടനം ചെയ്യാൻ നെടുങ്കണ്ടത്ത് നടന്ന ചടങ്ങിലാണ് ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ചത്. സ്‌കൂൾ മാനേജർ സജി പറമ്പത്, ശാഖാ പ്രസിഡന്റ് ദിവാകരൻ, വൈസ് പ്രസിഡന്റ് സന്തോഷ് വയലിൽ,സെക്രട്ടറി ടി.ആർ രാജീവ് ,യൂണിയൻ കമ്മിറ്റി അംഗം പി. കെ ഷാജി സ്‌കൂൾ ഹെഡ് മാസ്റ്റർ ബിജു പുളിക്കലേടത് പി.ടി.എ പ്രസിഡന്റ് സുനിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.