എൽ. ഡി. എഫിലെ ഒരംഗവും സ്വതന്ത്രനും യു. ഡി. എഫിന് വോട്ടുചെയ്തതോടെ അവിശ്വാസം പാസായി

അടിമാലി : എൽ.ഡി.എഫ് ഭരിക്കുന്ന അടിമാലി പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ്.പ്രസിഡന്റ് എന്നിവർക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. തിങ്കളാഴ്ച രാവിലെ 11 ന് പ്രസിഡന്റ് ഷേർളി മാത്യു, ഉച്ചക്ക് 2.30 ന് വൈസ് പ്രസിഡന്റ് മേരി തോമസ് (സലോമി) എന്നിവർക്കെതിരായ അവിശ്വാസമാണ് ചർച്ചക്കെടുത്തത്. 21 അംഗ പഞ്ചായത്ത ഭരണസമിതിയിൽ 11 പേർ ഹാജരായി. എൽ.ഡി.എഫിലെ ഒരംഗവും സ്വതന്ത്ര അംഗവും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. ബാക്കി ഒമ്പത് അംഗങ്ങൾ വിട്ടുനിന്നു. ഹാജരായ 11 പേരും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു.
എൽ.ഡി.എഫ് 11, യു.ഡി.എഫ് ഒമ്പത്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സി.പി.ഐ അംഗവും സ്വതന്ത്ര അംഗവും യു.ഡി.എഫിലേക്ക് മാറിയതാണ് എൽ.ഡി.എഫിന് തിരിച്ചടിയായത്. ജില്ലയിൽ ഐ.എൻ.എല്ലിന് ഉണ്ടായിരുന്ന ഏക വൈസ് പ്രസിഡന്റ് സ്ഥാനവും ഇതോടെ ഇല്ലാതായി. ഇടുക്കിയും മൂന്നാറുമടക്കം യു.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തതിന് പിന്നാലെയാണ് അടിമാലിയിൽ ഭരണം നഷ്ടപ്പെട്ടത്. വ്യക്തമായ ലീഡ് ഉണ്ടെങ്കിലും സി.പി.എംസി.പി.ഐ പോര് മൂലം ചിന്നക്കനാൽ പഞ്ചായത്തിൽ എൽ.ഡി.എഫിന് അധികാരം പിടിക്കാൻ കഴിയുന്നില്ല. സമാന രാഷ്ട്രീയ സാഹചര്യം മറ്റ് പഞ്ചായത്തുകളിലും ഉടലെടുക്കുന്നത് ഇടത് മുന്നണിയിൽ അഭിപ്രായ വ്യത്യാസത്തിന് കാരണമായിട്ടുണ്ട്. അഴിമതിയും ഭരണസ്തംഭനവും വികസന മുരടിപ്പും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ബാബു കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഒമ്പത് യു.ഡി.എഫ് അംഗങ്ങളാണ് അടിമാലി പഞ്ചായത്ത് ഭരണസമിതിക്കെതിരെ അവിശ്വാസത്തിന് നോട്ടിസ് നൽകിയത്.

പടലപ്പിണക്കം ഭരണം നഷ്ടപ്പെടുത്തി

പഞ്ചായത്ത് ഭരിക്കുന്ന എൽ. ഡി. എഫിൽ കഴിഞ്ഞ കുറെ നാളുകളായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ് അവിശ്വാസത്തിേക്ക് നയിച്ചത്. ഒരു സ്വതന്ത്രനുമാണ് യുഡിഎഫിന് 9 എൽ ഡി എഫിന് 11 അംഗങ്ങളുമാണ് കക്ഷിനില. .അവിശ്വാസ പ്രമേയത്തിന് അനുകൂലമായി സി പി ഐ യിെലെ 14ാം വാർഡ് മെമ്പർ സനിതയാണ് വേട്ടുചെയ്തു. സ്വതന്ത്രന്റെ വോട്ടും യു. ഡി. എഫിന് ലഭിച്ചു. അവിശ്വാസത്തിന് നോട്ടീസ് നൽകിയതു മുതൽ ഭരണം നിലനിർത്താൻ നടന്ന ചർച്ചകെളെല്ലാം പരാജയെപ്പെടുകയും മേൽഘടകങ്ങളുടെ ആവശ്യപ്രകാരം അവിശ്വാസെത്തെ എൽ ഡി എഫ് നേരിടാൻ തീരുമാനിക്കുകയുമായിരുന്നു.