മൂലമറ്റം: യുവമോർച്ച തൊടുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കരിപ്പലങ്ങാട് ഗവ.ട്രൈബൽ യുപി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജയ്സ് കെ.ജോയ് പഠനോപകരണങ്ങൾ സ്കൂൾ പ്രധാനാദ്ധ്യാപിക ഷേർലിമോൾ ഫിലിപ്പിന് കൈമാറി. യുവമോർച്ച തൊടുപുഴ മണ്ഡലം പ്രസിഡന്റ് വിഷ്ണു കൊച്ചു പറമ്പൻ, യുവമോർച്ച കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിഷ് കുമാർ, യുവമോർച്ച മണക്കാട് പഞ്ചായത്ത് സെക്രട്ടറി ജയ്സൺ എന്നിവർ നേതൃത്വം നൽകി.