viswakarma

തൊടുപുഴ: കേരള വിശ്വകർമ്മ മഹിളാ സംഘം താലൂക്ക് യൂണിയൻ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. വിശ്വകർമ്മ ഭവനിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് ബിന്ദു വിക്രമൻ അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി അജന്ത ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എ.കെ.വി.എം.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.ഡി. വിജയകുമാർ, യുവജന സംഘം സംസ്ഥാന സെക്രട്ടറി ഡെറിൻ ദിവാകരൻ, ജോ. സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ, പി.ആർ. ബിനോജ്, ടി.കെ. മനോജ്, ഇ.എ. മുരളീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷീലാ ഗോപി (പ്രസിഡന്റ്), വത്സ ദിവാകരൻ (സെക്രട്ടറി), പി.കെ. സുമതി (ട്രഷറർ) എന്നിവരുൾപ്പെടെ 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.