തൊടുപുഴ: മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജില്ലകൾ തോറും നടത്തുന്ന പര്യടനത്തിന്റെ ഭാഗമായി നാളെ തൊടുപുഴയിലെത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 11ന് മാടപ്പറമ്പ് റിസോർട്ടിൽ നടക്കുന്ന സുഹൃദ് സംഗമത്തിൽ ജില്ലയിലെ മത, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി സാദിഖലി തങ്ങൾ ആശയവിനിമയം നടത്തും. ഉച്ചകഴിഞ്ഞ് 2.30ന് വടക്കുംമുറി ഉത്രം റസിഡൻസിയിൽ നടക്കുന്ന പ്രവർത്തക സംഗമം സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്ബഷീർ എം.പി, സംസ്ഥാന ജന. സെക്രട്ടറി പി.എം.എ സലാം, നേതാക്കളായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.എം. ഷാജി, പി.എം. സാദിഖലി, കെ.എസ്. ഹംസ, ടി.എം. സലിം, കെ.എം.എ ഷുക്കൂർ, എം.എസ്. മുഹമ്മദ്, പി.എം. അബ്ബാസ്, കെ.എസ്. സിയാദ് തുടങ്ങിയവർ പ്രസംഗിക്കും. മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും മൂവായിരത്തോളം പ്രവർത്തകർ സംഗമത്തിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം.എ ഷുക്കൂർ, ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറർ കെ.എസ്. സിയാദ് എന്നിവർ പങ്കെടുത്തു.