മുട്ടം: വനിത - ശിശു വികസന വകുപ്പിന്റെ ചായം പദ്ധതി പ്രകാരം ശിശു സൗഹൃദമാക്കിയ തോട്ടുങ്കര അംഗൻ വാടിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് അഡ്വ: ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിക്കും.മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ കെ ബിജു മുഖ്യപ്രഭാഷണം നടത്തും.പഞ്ചായത്ത്‌ ജനപ്രതിനിധികൾ വനിത - ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംസാരിക്കും.