പീരുമേട്: ജനശ്രീ മിഷൻ നടപ്പിലാക്കുന്ന ആട് ഗ്രാമം പദ്ധതി കുമളി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. നൂറ് കുടുംബങ്ങൾക്ക് 25000 രൂപ വീതം ആട് വാങ്ങാൻ വായ്പ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാചെയർമാൻ വൈ.സി. സ്റ്റീഫൻ നിർവഹിച്ചു. മൂന്നു വർഷം കൊണ്ട് അടച്ചു തീർക്കേണ്ട പദ്ധതിയിൽ ജില്ലയിൽ നിന്നും 20 പഞ്ചായത്തുകളെ ഉൾപ്പെടുത്താനാണ് തീരുമാനം.പാലും പാലുത്പ്പന്നങ്ങളും വിപണിയിലെത്തിക്കുന്ന ഈ പ്രൊജക്ട് നടപ്പിലാക്കുന്നത് ഭാരത് ഫാർമേഴ്‌സ് മ്യൂച്ചൽ
ബെനിഫിറ്റ് ആൻഡ് ക്രെഡിറ്റ് ട്രസ്റ്റിന്റെസഹകരണത്തോടെയാണ്. യോഗത്തിൽ മാനേജർ ആര്യ മുരളി അദ്ധ്യക്ഷത വഹിച്ചു. കെ. ജോസ് മുഖ്യപ്രഭാഷണം നടത്തി .ശ്രീജ സിജൻ, സുനന്ദ കെ .എസ് ., അശ്വിൻ . കെ.എസ്., മനോജ് ജോസ്, എന്നിവർ സംസാരിച്ചു