തൊടുപുഴ :മുന്ന് വർഷത്തോളം കൃത്യതയോടെയും അഴിമതി രഹിതമായും ഓൺലൈനായി നടത്തിവന്ന കൃഷി അസിസ്റ്റന്റുമാരുടെ പൊതുസ്ഥലമാറ്റം ഇക്കുറി രാഷ്ട്രീയ താൽപര്യ പ്രകാരം അട്ടിമറിച്ചതായി അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് അസോസിയേഷൻ ആരോപിച്ചു. ഓൺലൈനായി അപേക്ഷ സ്വീകരിച്ചതിനു ശേഷം മുടന്തൻന്യായങ്ങൾ പറഞ്ഞു തല്പര കക്ഷികൾക്ക് ഗുണം കിട്ടുന്നതിനും അഴിമതി നടത്താനുള്ള ലക്ഷ്യത്തോടെയും ഭൂരിപക്ഷം വരുന്നവരുടെ അവകാശം നഷ്ടപ്പെടുത്തി ഓഫ്‌ലൈനായി നടത്താൻ അണിയറ നീക്കം നടക്കുന്നു. മാർച്ചിലാണ് ഓൺലൈനായി അപേക്ഷ സ്വീകരിച്ചത്. മേയ് മാസത്തിൽ അപാകതകൾ പരിഹരിച്ചു ഉത്തരവ് ഇറക്കുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. എന്നാൽ
നാളിതുവരെയും കരട് ലിസ്റ്റുപോലും പുറത്തിറക്കിയിട്ടില്ല. ഇത് അർഹതപ്പെട്ട സ്ഥലം മാറ്റങ്ങൾ അട്ടിമറിക്കുന്നതിനാണെന്നും ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജിജിഷ് കുമാർ ഇ.ജി, സെക്രട്ടറി കെ.ബി പ്രസാദ് എന്നിവർ അറിയിച്ചു.