വെട്ടിമറ്റം : വെട്ടിമറ്റം ദേശസേവിനി വായനശാലയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, വൈസ് പ്രസിഡന്റ് ലാലി ജോസി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷമീന അബ്ദുൽകരീം, തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ലിസിയാമ്മ മാണി, മുൻ ഗ്രാമപഞ്ചായത്ത് അംഗം ജോസി വേളചേരിൽ, വായനശാല രക്ഷാധികാരി തോമസ് കുഴിഞ്ഞാലിൽ എന്നിവർ എണ്ണപ്പന ജംഗ്ഷനിലുള്ള പച്ചതുരുത്തിൽ വൃക്ഷതൈകൾ നട്ട് പരിസ്ഥിതി സന്ദേശം നൽകി. വായനശാല പ്രസിഡന്റ് ടിങ്കു വെട്ടുകാട്ടിൽ സ്വാഗതവും ലൈബ്രറിയൻ വിൽസൺ പാറയിൽ കൃതജ്ഞതയും രേഖപ്പെടുത്തി.