പീരുമേട്.. നിരവധി വർഷമായി പൊട്ടിപ്പൊളിഞ്ഞു കിടന്ന് കുമളി ബിഎസ്എൻഎൽ- വലിയ കണ്ടം റോഡ് പണിപൂർത്തീകരിച്ചു . ഈറോഡ് 15 വർഷക്കാലമായി പൊട്ടി പൊളിഞ്ഞു കിടക്കുകയായിരുന്നു. റോഡിന്റെ പണി തുടങ്ങാൻ കഴിഞ്ഞില്ല . വാർഡ് മെമ്പർ കെ എം സിദ്ദിഖ് മുൻകൈയെടുത്തു. മൂന്നുലക്ഷം രൂപ വീണ്ടും ഫണ്ട് അനുവദിച്ചാണ് ഈ റോഡിന്റെ പണി പൂർത്തിയാക്കിയത്. .റോഡിന്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെഎം സിദ്ദിഖ് നിർവഹിച്ചു അമരാവതി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. ഐ സിംസൺ അദ്ധ്യക്ഷനായി. സജി ,ടി.ടി .തോമസ്. അനസ്, ആന്റണി, രാജേഷ് തുടങ്ങിയവർ സംസാരിച്ചു .