മൂലമറ്റം: സ്കൂൾ വിദ്യാർത്ഥിയെ വളർത്ത് നായ് കടിച്ചു. മുട്ടം ഷന്താൾ ജ്യോതി സ്ക്കൂൾ അറാം ക്ലാസ് വിദ്യാർത്ഥിയായ മൂലമറ്റം പോളശേരിൽ റഹീമിന്റെ മകൻ അബ്ദുൽ റഹ്മാനെയാണ് (11) വളർത്ത് നായ കടിച്ചത്. ചൊവ്വഴ്ച്ച രാവിലെ മൂലമറ്റം ടൗണിൽ വച്ചാണ് സംഭവം. ടൗണിന് സമീപത്തുള്ള വീട്ടുകാർ വളർത്തുന്ന നായ് ആണിത്. സാരമായി പരിക്ക് പറ്റിയ കുട്ടിയെ തൊടുപുഴ ജില്ലാ ആ ശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.