
തൊടുപുഴ: കെ.എസ്.ആർ.ടി.സിയിലെ ശമ്പള നിഷേധത്തിനെതിരെകെ.എസ്.റ്റി എംപ്ലോയീസ് സംഘ് (ബി.എം.എസ്)ന്റെ നേതൃത്വത്തിൽ തൊടുപുഴ ഡിപ്പോയിൽ തുടങ്ങിയ അനിശ്ചിത കാല ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ കെ.എംസിജു ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും 5ാം തിയതിക്കുള്ളിൽ കെ.എസ്.ആർ.ടി.സിജീവനക്കാർക്ക് ശമ്പളംനൽകുമെന്ന് പൊതുസമൂഹത്തോട് പറഞ്ഞത് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരാണ്. എന്നാൽ നാളിതുവരെ പറഞ്ഞ വാക്ക് പാലിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന്റെ ദൈനംദിന ചെലവുകൾക്കു വേണ്ടി എല്ലുമുറിയെ പണിയെടുത്ത് ഖജനാവിൽ പണമടയ്ക്കുന്ന തൊഴിലാളികളെ സമൂഹ മാദ്ധ്യമത്തിൽ അപഹാസ്യരാക്കാനാണ് മന്ത്രിമാരും മാനേജ്‌മെന്റും ശ്രമിക്കുന്നത്. ബി.എം.എസ് പൊതു സമൂഹത്തെ അണിനിരത്തി ഈ തൊഴിലാളി ദ്രോഹം ചെറുത്ത് തോല്പിക്കുമെന്ന് .കെ.എം . സിജു പറഞ്ഞു.
കെ.എസ്.റ്റി.ഇ.എസ്(ബി.എം.എസ്) തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് പി.ആർ. പ്രസാദ് അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ കെ.എസ്.റ്റി.ഇ.എസ്(ബി.എം.എസ്) ജില്ലാ സെക്രട്ടറിഎസ്.അരവിന്ദ്, ജില്ലാ ജോയിൻ സെക്രട്ടറി വി.എം . ജോസഫ്, പി.എം. ബിനു, എൻ.ആർ. കൃഷ്ണകുമാർ, എൻ.പി.അജി തുടങ്ങിയവർ ധർണ്ണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എം.ആർ. രമേശ് കുമാർ പ്രഭാഷണം നടത്തി.