മുട്ടം : ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതി പ്രവർത്തികൾക്കായി ഒരു അക്രഡിറ്റഡ് എഞ്ചിനീയരുടെ ഒഴിവുണ്ട്. യോഗ്യത :സിവിൽ അഗ്രികൾച്ചറൽ എഞ്ചിനീയറിങ്ങ് ഡിഗ്രി അല്ലെങ്കിൽ മൂന്ന് വർഷ പോളിടെക്‌നിക്ക് സിവിൽ ഡിപ്ലോമയും 5 വർഷം തൊഴിലുറപ്പ് പദ്ധതി തദ്ദേശസ്വയംഭരണ സർക്കാർ സർക്കാർ (പൊതുമേഖല) സർക്കാർ മിഷൻ സർക്കാർ ഏജൻസി എന്നി സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷം ഡ്രാഫ്റ്റ്മാൻ സിവിൽ സർട്ടിഫിക്കറ്റും 10 വർഷ തൊഴിലുറപ്പ് പദ്ധതി തദ്ദേശസ്വയംഭരണ സർക്കാർ/ അർദ്ധ സർക്കാർ പൊതുമേഖല സർക്കാർ മിഷൻ സർക്കാർ ഏജൻസി എന്നി സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയവും. കൂടാതെ , ഒരു അക്കൗണ്ട് കം അസിസ്റ്റന്റ തസ്തികയിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ മലയാളം ടൈപ്പിങ് പരിജ്ഞാനം യോഗ്യത . തസ്തികകളിൽ നിശ്ചിത യോഗ്യതയുള്ളവർ ജൂൺ 20 ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി മുട്ടം ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് മുട്ടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.