
തൊടുപുഴ:എസ്.എൻ.ഡി.പി യോഗം തൊടുപുഴ ടൗൺ ശാഖയുടെ നേതൃത്വത്തിൽ ഒന്ന് മുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്ന ശാഖയിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണം, കുട മുതലായവ വിതരണം ചെയ്തു. പ്രസിഡന്റ് ഡി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. പീതാംബരൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.വി വിജയൻ മുഖ്യ പ്രഭാഷണവും നടത്തി. കെ.വി ഷാജു, കെ.എസ് വിനോദ്, മധു.കെ.കെ, സുഭാഷ് പി.എം, ഷൈലജ രാജു, മഞ്ചു സുഭാഷ് എന്നിവർപ്രസംഗിച്ചു.