നെടുങ്കണ്ടം :ഉടുമ്പൻചോലയിൽ തോട്ടം മേഖലയിൽ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഇടപെട്ട് മനുഷ്യാവകാശ പ്രവർത്തകർ. പഠനം പാതി വഴിയിൽ ഉപേക്ഷിച്ച കുട്ടികളെ കണ്ടെത്തി പത്താംതരം തുല്യതാ പരീക്ഷ്‌ക്ക് പ്രാപ്തരാക്കാൻ സഹായങ്ങൾ ചെയ്യും.സാമ്പത്തിക പ്രതിസന്ധി മൂലം തമിഴ് തോട്ടം മേഖലയിലെ വിദ്യാർത്ഥികൾ പഠനം പാതി വഴിയിൽ അവസാനിപ്പിക്കുന്നത് പതിവാണ്.ഹൈസ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തികരിയ്ക്കാതെ കുട്ടികൾ പഠനം ഉപേക്ഷിയ്ക്കുന്നത് ബാല വേലയ്ക്കും ശൈശവ വിവാഹങ്ങൾക്കും ഇടയാക്കിയിരുന്നു. തോട്ടം മേഖലയിൽ, മുൻ വർഷങ്ങളിൽ പഠനം ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്, സ്‌കൂൾ അധികൃതരും മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിള്‌സ് റൈറ്റ്‌സും. ഇവരെ കണ്ടെത്തി, പത്താം തരം തുല്യതാ പരീക്ഷയ്ക്ക പ്രാപ്തരാക്കും വിദ്യാഭ്യാസ മന്ത്രി അടിയന്തിര ഇടപെടൽ നടത്തുകയും യുപി വിഭാഗത്തിൽ താത്കാലിക അദ്ധ്യാപികയെ നിയമിയ്ക്കുകയും ചെയ്തിരുന്നു. ഒപ്പം ബ്രിഡ്ജ് സ്‌കൂളായി ഉയർത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു. നിലവിൽ യുപി വിഭാഗത്തിന് അംഗീകാരം ഇല്ലാത്തതിനാൽ യുപിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നാഷ്ണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് സംഘടന യൂണിഫോം ലഭ്യമാക്കും. നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് സംഘടനാ പ്രതിനിധികളായ അനാർക്കലി, സലിം, രാജേഷ്, ജേക്കബ് ജോസഫ്, രജനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.