അടിമാലി:സംഘ പരിവാർ തീവ്രവാദ ചിന്താഗതി പുലർത്തുന്ന പൊലീസുകാർ സേനയിൽ വിളളൽ വീഴ്ത്താൻ ആഴത്തിൽ പ്രവർത്തിക്കുന്നതായി ഐ.എൻ.എൽ ജില്ല പ്രസിഡന്റ് മുഹമ്മദ് റിയാദ് പറഞ്ഞു.മൂന്നാറിൽ അതീവ രഹസ്യമുളള സ്റ്റേഷൻ വിവരങ്ങൾ മത തീവ്രവാധികൾക്ക് ചോർത്തി നൽകിയെന്നാരോപിച്ച് മൂന്ന് പൊലീസുകാരെ വേട്ടയാടുന്നത് ഇതിന്റെ ഭാഗമാണ്.എസ്.പിയോ മൂന്നാർ ഡിവൈ.എസ്.പിയോ പറയാത്ത കാര്യങ്ങൾ പുറത്ത് വരുന്നു.ഇതിന് പന്നിലും സംഘ പരിവാർ ബന്ധമുളള പൊലീസുകാരാണ്.ഇവർ സേനയുടെ വിശ്വസ്ഥതയും സർക്കാരിന്റെ പ്രതിഛായയും തകർക്കുകയാണെന്ന് മുഹമ്മദ് റിയാദ് പറഞ്ഞു.