കട്ടപ്പന :സ്വരാജ് സയൺ പബ്ളിക് സ്കൂളിൽ ദേശീയ ക്കാൻസർ സർവൈവേഴ്സ് ഡേ ആചരിച്ചു. മാരകമായ ക്യാൻസർ രോഗത്തെ അതിജീവിച്ചവരെ ആദരിക്കുന്നതിനായുള്ള ഈ ദിനത്തിൽ ബ്ളഡ് ക്യാൻസറിനെ അതിജീവിച്ച സയണിലെ പത്താം ക്ളാസ് വിദ്യാർത്ഥി മാസ്റ്റർ അഭിജിത്ത് വി. ശ്രീകുമാറിനെ ആദരിച്ചു. സ്കൂൾ മാനേജർ ഫാ. ഡോ. ഇമ്മാനുവേൽ കിഴക്കേത്തലയ്ക്കൽ , പ്രിൻസിപ്പാൾ ഫാ. ജെയിംസ് കരിമാങ്കൽ എന്നിവർ പ്രസംഗിച്ചു.. സ്കൂൾ കോമ്പൗണ്ടിൽകാൻസറിന്റെ മറുമരുന്നായ മുള്ളാത്ത തൈ നട്ടു.