deen

പീരുമേട് : സാഗി പദ്ധതിയുടെ ഭാഗമായി പെരുവന്താനം പഞ്ചായത്ത് പരിസ്ഥിതി ദിനാഘോഷവും ജൈവ വൈവിദ്ധ്യ ബോർഡുമായി സഹകരിച്ച് ഔഷധ വീഥി ഒരുക്കി. 22 കിലോമീറ്റർ റോഡരികിൽ 5000 ഔഷധ മരങ്ങളും തൈകളും വെച്ച് പിടിപ്പിക്കുന്ന പദ്ധതിക്ക് എം പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. സാഗി പഞ്ചായത്ത് എന്ന നിലയിൽ പരമാവധി കേന്ദ്ര സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ പഞ്ചായത്തിലേക്ക് എത്തിക്കുന്നതിലൂടെ രാജ്യ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന പ്രവർത്തനമായി ഔഷധ വീഥിയെ മാറ്റിയെടുക്കാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിസന്റ ഡൊമിനാ സജി. അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ ആർ വിജയൻ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട്, വാർഡ് മെമ്പർ ഷീബ ബിനോയ്. ഗ്രേസി, നിജിനി, ബൈജു, സിജി ആയുർവേദ ഡോക്ടർ ഹരി, കൃഷി ഓഫീസർ ബദരിയ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വർക്കി ജോസഫ് എന്നിവർ സംസാരിച്ചു.