അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും വൈസ് പ്രസിഡന്റിനുമെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലും തുടർന്ന് നടത്തിയ യുഡിഎഫ് നേതാക്കളുടെ പ്രസ്താവനയും അസത്യവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്.പഞ്ചായത്തിന്റെ ഓൺ ഫണ്ടുകൾ ഉൾപ്പെടെയുള്ള വിവിധ ഫണ്ടുകൾ പഞ്ചായത്തിലെ 21 വാർഡുകളിലും ജനങ്ങളെ ഒന്നായിക്കണ്ടുകൊണ്ട് തുല്യമായി പണം അനുവദിക്കുന്ന സമീപനമാണ് പഞ്ചായത്ത് ഭരണസമിതി കൈ കൊണ്ടിട്ടുള്ളത്.2021-22 സാമ്പത്തിക വർഷത്തിൽ 90ശതമാനത്തിലധികം പണം ചെലവഴിക്കുകയും ബാക്കി നിയമാനുസൃതം ഈ വർഷം പദ്ധതി പൂർത്തീകരിക്കുകയും ചെയ്യുകയാണ്.14ആം വാർഡിലെ പദ്ധതികൾക്ക് പണം അനുവദിച്ചില്ല എന്നുള്ള പ്രചരണം വാസ്തവവിരുദ്ധമാണ് എന്ന് രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും. കഴിഞ്ഞ ആറുമാസമായി പതിനാലാം വാർഡ് മെമ്പർ എൽഡിഎഫ് ഭരണസമിതിയുമായി യാതൊരുവിധ സഹകരണമില്ലാതെ ആണ് നീങ്ങിയിരുന്നത്.21 ആം വാർഡ് മെമ്പർ വി ടി സന്തോഷ് അടിമാലി ഗ്രാമപഞ്ചായത്ത് ടൗൺഹാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് നിലപാടിന് വിരുദ്ധമായി വിയോജനക്കുറിപ്പ് രേഖപ്പെടുത്തി എൽഡിഎഫ് മായുള്ള ബന്ധം വിച്ഛേദിച്ച് വിലപേശൽ രാഷ്ട്രീയത്തിന് തുടക്കം ഇട്ടതാണ്. എൽ.ഡി. എഫ് പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു .