തൊടുപുഴ : പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാനസാക്ഷരതാ മിഷൻ നടത്തുന്ന
പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ കോഴ്‌സുകളുടെ ജില്ലയിലെ സമ്പർക്ക പഠന കേന്ദ്രങ്ങളിൽ
വിവിധ വിഷയങ്ങളിൽ അധ്യാപകരായി പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. മണിക്കൂർ അടിസ്ഥാനമാക്കിയാണ് പ്രതിഫലം.
പത്താംതരം തുല്യതാ കോഴ്‌സിന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സാമൂഹ്യശാസ്ത്രം, ഗണിതം, ഐ ടി വിഷയങ്ങളിൽ അപേക്ഷിക്കാം.ബന്ധപ്പെട്ട വിഷയങ്ങളിലെബിരുദവും ബി എഡുമാണ് യോഗ്യത. ഹയർ സെക്കണ്ടറി തുല്യതാ കോഴ്‌സിന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഗാന്ധിയൻ സ്റ്റഡീസ്
എന്നീ വിഷയങ്ങളിൽ അപേക്ഷിക്കാം.ബന്ധപ്പെട്ട വിഷയങ്ങളിലെബിരുദാനന്തര ബിരുദവും ബിഎഡും സെറ്റുമാണ് യോഗ്യത. പൊതു അവധി ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ക്ലാസുകൾ ഉണ്ടായിരിക്കുക.താൽപര്യമുള്ളവർജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ, ഇടുക്കി ജില്ലാ സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത്, പൈനാവ് പി ഒ, കുയിലിമല685603 എന്ന വിലാസത്തിൽ ജൂൺ 15 ന് വൈകിട്ട് 5 ന് മുൻപായി അപേക്ഷിക്കണം.ഫോൺ: 04862 232294.