ചെറുതോണി:കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഐഎൻടിയുസി ഇടുക്കി റീജിയണൽ ന കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ സായാഹ്ന ധർണ നടത്തി. കെ. പി. സി. സി നിർവാഹകസമിതി അംഗം എ പി ഉസ്മാൻ ധർണ ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി റീജിയണൽ കമ്മിറ്റി പ്രസിഡന്റ് പി ഡി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കന്മാരായ എംഡി അർജുനൻ , സിപി സലീം,ജോണി ചീരാം കുന്നേൽ, ആൻസി തോമസ്, കെ ഗോപി ,ബിബിൻ അറക്കുളം,തങ്കൻ വേമ്പനി, സാബു മര്യാപുരം, തങ്കച്ചൻ കാരയ്ക്ക വയലിൽ എന്നിവർ പ്രസംഗിച്ചു.