വെള്ളിയാമറ്റം: വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് ഹൈസ്‌കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ബോധവൽക്കരണറാലി, തൈനടീൽ, പൊതുയോഗം, പരിസ്ഥിതി പുനഃസ്ഥാപന പ്രതിജ്ഞ, പരിസ്ഥിതി ഗാനാലാപനം തുടങ്ങിയ പരിപാടികളാണ് ഇതോടനുബന്ധിച്ച് നടത്തി.
യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ സംസ്ഥാന പരിസ്ഥിതി സംരക്ഷണസമിതി ചെയർമാൻ എൻ. രവീന്ദ്രൻ വൃക്ഷതൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ പി.എസ്. ചന്ദ്രബോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
റോസ്‌മേരി മൈക്കിൾ, റിനു സെബാസ്റ്റ്യൻ, ഷിബു കെ.ആർ, ഏലിയാമ്മ എം.വി തുടങ്ങിയവർ പ്രസംഗിച്ചു.