കുമളി: ആൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ കുക്ക്, ആയ, വാച്ച്മാൻ, പി.റ്റി.എസ് എന്നീ തസ്തികകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് നേരിട്ടുള്ള കൂടിക്കാഴ്ച ജൂൺ 16 ന് രാവിലെ 10.30 മുതൽ കുമളി പ്രീമെട്രിക് ഹോസ്റ്റലിൽ നടത്തും. ഹോസ്റ്റലുകളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് താൽപര്യമുള്ളതും പീരുമേട് താലൂക്ക് പരിധിയിൽ താമസിക്കുന്നതുമായ പട്ടിക വർഗ്ഗക്കാർ മാത്രം പങ്കെടുത്താൽ മതിയാകും. പ്രായ പരിധി 45 വയസ്. . താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ 10 മണിയ്ക്ക് വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, ജാതി, വരുമാനം, വയസ്, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ സഹിതം ഹോസ്റ്റലിൽ എത്തിച്ചേരണം. ഫോൺ 9496070357.