ഇടുക്കി :ബ്ലോക്ക് പഞ്ചായത്തിന്റെ പതിനാലാം പഞ്ചവൽസര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. പ്രസിഡന്റ് രാജി ചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് അദ്ധ്യക്ഷനായിരുന്നു.

നടപ്പുവർഷം ബ്ലോക്ക് പഞ്ചായത്തിന് പദ്ധതി വിഹിതം പൊതുവിഭാഗം ഇനത്തിൽ 2.85 കോടി രൂപയും, പട്ടികജാതി വിഭാഗം വികസന ഫണ്ടായി 49.87 ലക്ഷം രൂപയും, പട്ടികവർഗ്ഗ വികസന ഫണ്ടിനത്തിൽ 37.87 ലക്ഷം രൂപയും, കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റായി 1.37 കോടി രൂപയും ഉൾപ്പെടെ ആകെ വികസന ഫണ്ട് 5.11 കോടി രൂപ പ്രതീക്ഷിക്കുന്നു. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് ഘടക സ്ഥാപനങ്ങളുടെ മെയിന്റനൻസ്, ഘടക സ്ഥാപനങ്ങളുടെ ദൈനംദിന ചെലവുകൾ, ബ്ലോക്ക് പഞ്ചായത്തിന്റെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളായ കഞ്ഞിക്കുഴി, വാത്തിക്കുടി സിഎച്ച്‌സി കളിൽ ആവശ്യമായ മരുന്ന് വാങ്ങൽ എന്നിവയ്ക്കായി മെയിന്റനൻസ് ഗ്രാന്റിനത്തിൽ 1.13 കോടി രൂപയും പ്രതീക്ഷിക്കുന്നതായി സെക്രട്ടറി മുഹമ്മദ് സബീർ പി.എ യോഗത്തിൽ അറിയിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിനോദ് കുമാർ, ജിൻസി ജോയി, സിന്ധു ജോസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രജിനി ടോമി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ആൻസി തോമസ്, ഉഷ മോഹനൻ, ബിനോയി വർക്കി, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ജോയി തോമസ് കാട്ടുപാലം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.