പീരുമേട് : പീരുമേട് താലൂക്കിൽ പട്ടയത്തിന് അപക്ഷിച്ചവർ ഇനിയും കാത്തിരിക്കണം. പട്ടയത്തിന് അപേക്ഷിച്ച താലൂക്കിലെ 936 അപേക്ഷകൾ ഉദ്യേഗസ്ഥരുട പിഴവുകൾ മൂലം തെറ്റുകൾ തിരുത്തി സമർപ്പിക്കാൻപീരുമേട് താലൂക്ക് ഭുമിപതിവ് ഓഫീസിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്.. താലൂക്കിലെ ഒൻപതു പഞ്ചായത്തുകളിൽ നിന്നായി 936 അപേക്ഷകൾ ഭൂമി പതിവ് സമിതി നൽകിയ പട്ടിക ജില്ലാ ഭരണകൂടമാണ് നിരസിച്ചത് അന്വേഷണം നടത്തി പട്ടയം വിതരണം ചെയ്യുന്നതിനുള്ളഭൂമിപതിവ് ഓഫീസുകൾ കിട്ടുന്ന അപേക്ഷകളിൽ സ്ഥല പരിശോധന, മഹസർ,സ്‌കെച്ച്, തുടങ്ങിയവ തയ്യാറാക്കിയതിനുശേഷമാണ് അപേക്ഷകൾ ഭുമി പതിവ് സമിതിക്ക് കൈമാറുന്നത്. നിയമപ്രകാരമുള്ള നടപടികളെല്ലാം പൂർത്തിയാക്കിയാണ് ലാൻഡ് അസെൻമെന്റ് ആഫീസിൽ നിന്നും ഭൂമി പതിവു സമിതിക്ക് റവന്യൂ ഉദ്യേഗ്രസ്ഥർ പട്ടിക കൈമാറേണ്ടത്. എന്നാൽ ഭൂമി പതിവ് കമ്മിറ്റി ജില്ലാ ഭരണകൂടത്തിന് കൈമാറിയപട്ടയ അപേക്ഷയിൽ ആവശ്യമായ രേഖകൾ ഉണ്ടായിരുന്നില്ല എന്നതാണ് നിരസിക്കലിന് കാരണമായത്. . പല അപേക്ഷകളിലും വസ്തുവിന്റെ അതിർത്തി നിർണ്ണയിച്ചിരുന്നില്ല. പേരുവിവരങ്ങൾ, മേൽവിലാസം എന്നിവ രേഖപ്പെടുത്തിയിട്ടുപോലുമില്ല. റോഡ്, തോട്, പാറക്കെട്ടുകൾ, ഇവ അളന്നു തിരിക്കലും ഉടുപ്പെടെയുള്ള കാര്യങ്ങൾ അപേക്ഷകളിൽ ഉണ്ടായിരുന്നില്ല. ഇങ്ങനെയുള്ള പിഴവുകൾ മിക്ക അപക്ഷകളിലും പ്രാഥമിക പരിശോധനയിൽത്തന്നെ ബോദ്ധ്യപ്പെട്ടു .ഇത്തരം പിഴവുകൾ അപേക്ഷകൾനിന്നും കണ്ടെത്തിയതിനെത്തുടർന്നാണ് പീരുമേട്ടിൽ നിന്ന് ഭൂമിപതിവ് സമിതി നൽകിയ പട്ടിക അംഗീകരിക്കേണ്ടതില്ലന്ന് ജില്ലാഭരണകൂടം തീരുമാനമെടുത്തത് .തുടർ നടപടികൾ ഇനിയും താമസിക്കുമെന്നതിനാൽ അർഹതപ്പെട്ടവരുടെ കാത്തിരിപ്പ് ഇനിയും നീളും.